ഡബ്ല്യു. ഒ.വി.എച്.എസ്.എസ്. മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിത ഗ്രാമമായ എടത്തറ വയല്‍ കോളനിയില്‍ ജെവപച്ചക്കറി കൃഷി ആരംഭിച്ചു. പച്ചമുളക്, തക്കാളി വഴുതന, കാബേജ്, കോളിഫ്ളവര്‍, ചീര, ചെറുപയര്‍ തുടങ്ങിയ വ്യത്യസ്ത ഇനം തെകളാണ് നട്ടത്. അന്യം നിന്നുപോകുന്ന കാര്‍ഷികമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശിഹാബ് യു എം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ആന്‍ഡ് ഗെഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ക്ലീനിങ് നടത്തി. വേസ്റ്റ്ബിന്‍ നിര്‍മ്മാണം, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു. അധ്യാപകരായ ശരീഫ കെ. പി., ഫെസല്‍ കെ., നുഹെസ് എ., ഷിഫാന ത്ത് കെ, എന്നിവരും എന്‍എസ്എസ് വളണ്ടിയര്‍മാരായ അന്‍ഷിദ്, ഡോണ, അഫിയ, അനീന എന്നിവരും സംസാരിച്ചു.
0 Comments
Leave a Reply. |
Archives
August 2023
Categories |