"ഹരിത ഗൃഹം" പദ്ധതിയിൽ ഉൾപ്പെടുത്തി എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നടുന്ന പദ്ധതി പ്രിൻസിപ്പൽ അബ്ദുൽ ജലീൽ സാർ ഉദ്ഘാടനം നിർവഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി ക്യാമ്പസിന് ചുറ്റം ചാമ്പക്ക, ബട്ടർ ഫ്രൂട്ട്, ചെറുനാരങ്ങ, മാവ് തുടങ്ങിയ വ്യത്യസ്തമായ എഴിനം തൈകളാണ് ക്യാമ്പസിൽ നട്ടുപിടിപ്പിച്ചത്..
0 Comments
മുട്ടിൽ: വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മുട്ടിൽ എൻഎസ്എസ് യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ വിദ്യാർഥികൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. നോട്ടുബുക്ക്, പേന, ഇൻസ്ട്രുമെൻ്റ് ബോക്സ്, വാട്ടർ ബോട്ടിൽ, റോളർ, ലാപ് ടോപ് ബാഗ് എന്നിവയടങ്ങിയതാണ് പഠനോപകരണ കിറ്റ്. പ്രിൻസിപ്പൽ അബ്ദുൽജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശിഹാബ് യു.എം, സ്കൗട്ട് മാസ്റ്റർ ഫൈസൽ കെ, വളണ്ടിയർ ലീഡർമാർ തുടങ്ങിയവർ സംസാരിച്ചു. |
Archives
August 2023
Categories |