മുട്ടിൽ: യഥാർത്ഥ പ്രതിഭകളെ സൃഷ്ടിക്കുന്നത് വായനയും അനുഭവങ്ങളും ആണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സംഷാദ് മരക്കാർ അഭിപ്രായപ്പെട്ടു. വയനാട് ഓർഫനേജ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുട്ടിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെ സപ്ത ദിന സ്പെഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹങ്ങൾക്കപ്പുറത്ത് സ്വന്തം ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ആയിരിക്കണം ഓരോ വളണ്ടിയർമാരും ശ്രദ്ധിക്കേണ്ടണ്ടതെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എൻ മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രമോദ് മുഖ്യ സന്ദേശം നൽകി. ഡിസംബർ 27 ന് രാവിലെ 9 മണിക്ക് വിളംബരജാഥയോടെ ആരംഭിച്ച സ്പെഷൽ ക്യാമ്പ് ജനുവരി രണ്ടിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. പ്രോഗ്രാം ഓഫീസർ ശ്രീ.യു.എം ശിഹാബ് ക്യാമ്പ് പ്രവർത്തനങൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ജലീൽ സ്വാഗതവും വളണ്ടിയർ ലീഡർ നാജിയ നസ്റിൻ നന്ദിയും പറഞ്ഞു.
0 Comments
മുട്ടിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് വളണ്ടിയർമാർക്കുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൽപ്പറ്റ ക്ലസ്റ്റർ പി.എ.സി അംഗം ശ്രീ.ഹരി എ ക്ലാസ് നേതൃത്വം നൽകി. എൻ.എസ്.എസിൻ്റെ ലക്ഷ്യം, ചരിത്രം, ഫിലോസഫി, 2021 വർഷത്തെ എൻ.എസ്.എസ് ആക്ഷൻ പ്ലാൻ തുടങ്ങി വ്യത്യസ്ത മേഖലകളെ ആസ്പദമാക്കിയുള്ളതായിരുന്നു ഓറിയൻ്റേഷൻ ക്ലാസ്. കൂടാതെ, പരിപാടിയിൽ, സാർവ്വ ദേശീയ മനുഷ്യാവകാശ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ജലീൽ പി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ യു.എം. ശിഹാബ്, സീനിയർ അസിസ്റ്റൻറ് ശ്രീമതി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.
വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാർവ്വ ദേശിയ മനുഷ്യാവകാശദിനം ആചരിച്ചു. തുല്യത എന്ന ആശയം പ്രധാനം ചെയ്യുന്നതിനും , വിവേചനങ്ങൾക്കെതിരെയുള്ള മനോഭാവം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നതിനും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശത്തെ പറ്റി അവബോധം നൽകുന്നതിനുമായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കിടയിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ അബ്ദുൽജലീൽ നിർവഹിച്ചു.
"ഹരിത ഗൃഹം" പദ്ധതിയിൽ ഉൾപ്പെടുത്തി എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നടുന്ന പദ്ധതി പ്രിൻസിപ്പൽ അബ്ദുൽ ജലീൽ സാർ ഉദ്ഘാടനം നിർവഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി ക്യാമ്പസിന് ചുറ്റം ചാമ്പക്ക, ബട്ടർ ഫ്രൂട്ട്, ചെറുനാരങ്ങ, മാവ് തുടങ്ങിയ വ്യത്യസ്തമായ എഴിനം തൈകളാണ് ക്യാമ്പസിൽ നട്ടുപിടിപ്പിച്ചത്..
|
Archives
August 2023
Categories |