മുട്ടില്‍: വയനാട് ഓർഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി 'കരിയര്‍ പാത്ത്' എന്ന പേരില്‍ കരിയർ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പഠനത്തിന് ശേഷമുള്ള കരിയര്‍ സാധ്യതകളെ കുറിച്ച് സി.ജി.എ.സി. വയനാട് ജില്ലാ ജോയിന്റ് കോഡിനേറ്റര്‍ ശ്രീ. മനോജ് ജോണ്‍ വിദ്യാർത്ഥികള്‍ക്ക് ക്ലാസ്സെടുത്തു. നൂഹൈസ് എ.എ. അധ്യക്ഷനായ പരിപാടിയില്‍ സ്കൂള്‍ കരിയര്‍ ഗൈഡ് കണ്വ്വീനര് സീനത്ത് ടി.എം. സ്വാഗതവും, ഫൈസല്‍ പി ആശസയും സൌഹൃദ കോഡിനേറ്റര്‍ ശാരിഫ കെ പി. നന്ദിയും പറഞ്ഞു.
0 Comments
മുട്ടിൽ: യഥാർത്ഥ പ്രതിഭകളെ സൃഷ്ടിക്കുന്നത് വായനയും അനുഭവങ്ങളും ആണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സംഷാദ് മരക്കാർ അഭിപ്രായപ്പെട്ടു. വയനാട് ഓർഫനേജ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുട്ടിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെ സപ്ത ദിന സ്പെഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹങ്ങൾക്കപ്പുറത്ത് സ്വന്തം ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ആയിരിക്കണം ഓരോ വളണ്ടിയർമാരും ശ്രദ്ധിക്കേണ്ടണ്ടതെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എൻ മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രമോദ് മുഖ്യ സന്ദേശം നൽകി. ഡിസംബർ 27 ന് രാവിലെ 9 മണിക്ക് വിളംബരജാഥയോടെ ആരംഭിച്ച സ്പെഷൽ ക്യാമ്പ് ജനുവരി രണ്ടിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. പ്രോഗ്രാം ഓഫീസർ ശ്രീ.യു.എം ശിഹാബ് ക്യാമ്പ് പ്രവർത്തനങൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ജലീൽ സ്വാഗതവും വളണ്ടിയർ ലീഡർ നാജിയ നസ്റിൻ നന്ദിയും പറഞ്ഞു.
മുട്ടിൽ: വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നവംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ അബ്ദുൽജലീൽ പി. പരിപാടി ഉദ്ഘാടനം ചെയ്തു. ഡബ്ലിയു എം ഒ ആർട്സ് സയൻസ് കോളേജ് അറബിക് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശ്രീ. ഹാസിൽ പി മുഖ്യപ്രഭാഷണം നടത്തി. അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ കാലിഗ്രഫി, ക്വിസ് മത്സരം വിജയികളെ പരിപാടിയിൽ അനുമോദിച്ചു. ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ പരിപാടിയിൽ പ്രകാശനം ചെയ്തു. ഹൈസ്കൂൾ വിഭാഗം അറബി അധ്യാപകനായ അബ്ദുൽബാരി അധ്യക്ഷനായ പരിപാടിയിക്ക് അലീന സ്വാഗതവും, ആശംസകൾ അർപ്പിച്ചുകൊണ്ട് ശിഹാബ് ഗസാലി, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവരും സംസാരിച്ചു, ഫനൂജ ഷെറിൻ നന്ദിയും പറഞ്ഞു
മുട്ടിൽ: വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം ET ക്ലബ്ബ് രൂപീകരണവും, ഡിജിറ്റൽ മീഡിയയിൽ അവബോധം നൽകുന്നതിനുള്ള പദ്ധതിയായ ' സത്യമേവ ജയതേ ' ക്ലാസ്സുകളുടെ ഉദ്ഘാടനവും പ്രിൻസിപ്പൽ അബ്ദുൽ ജലീൽ പി നിർവഹിച്ചു. ET ക്ലബ്ബ് കോഡിനേറ്റർ യസീർ പികെ. വിദ്യാർഥികൾക്കായി ആദ്യ ഘട്ട ക്ലാസ്സ് എടുത്തു. മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സാക്ഷരത നൽകുകയും, ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം ശരിയായ ദിശയിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് ക്ലാസ്സുകളുടെ പ്രധാന ഉദ്ദേശം. ക്ലാസ് ടീച്ചർ സീനത്ത് TM സ്വാഗതവും, ഷിജില KU നന്ദിയും പറഞ്ഞു.
മുട്ടിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് വളണ്ടിയർമാർക്കുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൽപ്പറ്റ ക്ലസ്റ്റർ പി.എ.സി അംഗം ശ്രീ.ഹരി എ ക്ലാസ് നേതൃത്വം നൽകി. എൻ.എസ്.എസിൻ്റെ ലക്ഷ്യം, ചരിത്രം, ഫിലോസഫി, 2021 വർഷത്തെ എൻ.എസ്.എസ് ആക്ഷൻ പ്ലാൻ തുടങ്ങി വ്യത്യസ്ത മേഖലകളെ ആസ്പദമാക്കിയുള്ളതായിരുന്നു ഓറിയൻ്റേഷൻ ക്ലാസ്. കൂടാതെ, പരിപാടിയിൽ, സാർവ്വ ദേശീയ മനുഷ്യാവകാശ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ജലീൽ പി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ യു.എം. ശിഹാബ്, സീനിയർ അസിസ്റ്റൻറ് ശ്രീമതി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.
|
Archives
August 2023
Categories |