ഹരിത സേനക്കൊപ്പം WOVHSS എൻ എസ് എസ് വളണ്ടിയർമാരുംമുട്ടിൽ : വയനാട് ഓർഫാനേജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ ഹരിത സേനക്കൊപ്പം മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഗ്രീൻ ഗാർഡിയൻസ് എന്ന പ്രോജെക്ടിന്റെ ഭാഗമായാണ് എൻ എസ് എസ് വളണ്ടിയർമാർ ഹരിത സേനക്കൊപ്പം ചേർന്നത്. മുട്ടിൽ മൈത്രി നഗറിലെ വീടുകളിലാണ് വളണ്ടിയർമാർ ഹരിത സേനക്കൊപ്പം പ്രവർത്തിച്ചത്. ഹരിത സേന അംഗങ്ങളായ റംല, സോളി എന്നിവർ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
0 Comments
മുട്ടില്‍ ഹയര്‍സെക്കണ്ടറി വിഭാഗം +2 വിദ്യാര്‍ത്ഥികള്‍ക്കായി ആന്റി റാഗിംഗ് ബോധവത്കരണം നടത്തി. വയനാട് ഫിംഗര്‍ പ്രിന്റ് ബ്യൂറോ സിവില്‍ പോലീസ് ഓഫീസര്‍ വിദ്യാർത്ഥികള്‍ക്ക് ക്ലാസ്സെടുത്തു.
മുട്ടിൽ ഹയർക്കണ്ടറി സ്കൂളിൽ പുതിയ പ്രിൻസിപ്പളായി ജോയിൻ ചെയ്ത അബ്ദുൾ റഷീദ് എൻ, പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ സ്വഫ് വാൻ എ എന്നിവരെ വിദ്യാർത്ഥികൾ സ്വാഗതം ചെയ്തു.
മുട്ടില്‍: വയനാട് ഓർഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി 'കരിയര്‍ പാത്ത്' എന്ന പേരില്‍ കരിയർ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പഠനത്തിന് ശേഷമുള്ള കരിയര്‍ സാധ്യതകളെ കുറിച്ച് സി.ജി.എ.സി. വയനാട് ജില്ലാ ജോയിന്റ് കോഡിനേറ്റര്‍ ശ്രീ. മനോജ് ജോണ്‍ വിദ്യാർത്ഥികള്‍ക്ക് ക്ലാസ്സെടുത്തു. നൂഹൈസ് എ.എ. അധ്യക്ഷനായ പരിപാടിയില്‍ സ്കൂള്‍ കരിയര്‍ ഗൈഡ് കണ്വ്വീനര് സീനത്ത് ടി.എം. സ്വാഗതവും, ഫൈസല്‍ പി ആശസയും സൌഹൃദ കോഡിനേറ്റര്‍ ശാരിഫ കെ പി. നന്ദിയും പറഞ്ഞു.
|
Archives
August 2023
Categories |