മുട്ടില്‍: വയനാട് ഓർഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി 'കരിയര്‍ പാത്ത്' എന്ന പേരില്‍ കരിയർ ഓറിയന്‍റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പഠനത്തിന് ശേഷമുള്ള കരിയര്‍ സാധ്യതകളെ കുറിച്ച് സി.ജി.എ.സി. വയനാട് ജില്ലാ ജോയിന്‍റ് കോഡിനേറ്റര്‍ ശ്രീ. മനോജ് ജോണ്‍ വിദ്യാർത്ഥികള്‍ക്ക് ക്ലാസ്സെടുത്തു. നൂഹൈസ് എ.എ. അധ്യക്ഷനായ പരിപാടിയില്‍ സ്കൂള്‍ കരിയര്‍ ഗൈഡ് കണ്‍വ്വീനര്‍ സീനത്ത് ടി.എം. സ്വാഗതവും, ഫൈസല്‍ പി ആശസയും സൌഹൃദ കോഡിനേറ്റര്‍ ശാരിഫ കെ പി. നന്ദിയും പറഞ്ഞു.
0 Comments
മുട്ടിൽ: ഡബ്ലിയു. ഒ.വിഎച്ച്.എസ്.എസ്. മുട്ടിൽ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ക്യാമ്പിന് തുടക്കമായി, സ്കൗട്ട് നിത്യ ജീവിതത്തിന്റെ ഭാഗം ആക്കണമെന്ന സന്ദേശവുമായി യൂണിറ്റ് ക്യാമ്പ് മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ ഉൽഘാടനം ചെയ്തു. ഉൽഘാടന സമ്മേളനത്തിൽ PTA പ്രസിഡണ്ട് എൻ മുസ്തഫ അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പാൾ പി അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു, വൈത്തിരി എൽ എ സെക്രട്ടറി അബ്ദുൽ അസീസ് കെ സ്കൗട്ടിങ്ങിനെ കുറിച്ച് സംസാരിച്ചു,സ്കൗട്ട് മാസ്റ്റർ ഫൈസൽ കെ ക്യാമ്പ് വിശദീകരണം നടത്തി അദ്ധ്യാപകരായ നുഹൈസ്,ഖദീജ, സുമയ്യ സി എച് എന്നിവർ സംസാരിച്ചു, ഗൈഡ് കാപ്റ്റൻ ഷാരീഫ കെ പി നന്ദിയും പറഞ്ഞു,
|
Archives
August 2023
Categories |