![]() ഡബ്ല്യു. ഒ.വി.എച്.എസ്.എസ്. മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിത ഗ്രാമമായ എടത്തറ വയല്‍ കോളനിയില്‍ ജെവപച്ചക്കറി കൃഷി ആരംഭിച്ചു. പച്ചമുളക്, തക്കാളി വഴുതന, കാബേജ്, കോളിഫ്ളവര്‍, ചീര, ചെറുപയര്‍ തുടങ്ങിയ വ്യത്യസ്ത ഇനം തെകളാണ് നട്ടത്. അന്യം നിന്നുപോകുന്ന കാര്‍ഷികമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശിഹാബ് യു എം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ആന്‍ഡ് ഗെഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ക്ലീനിങ് നടത്തി. വേസ്റ്റ്ബിന്‍ നിര്‍മ്മാണം, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു. അധ്യാപകരായ ശരീഫ കെ. പി., ഫെസല്‍ കെ., നുഹെസ് എ., ഷിഫാന ത്ത് കെ, എന്നിവരും എന്‍എസ്എസ് വളണ്ടിയര്‍മാരായ അന്‍ഷിദ്, ഡോണ, അഫിയ, അനീന എന്നിവരും സംസാരിച്ചു.
0 Comments
![]() 2019 - 20 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്ററി ഇലക്ഷന് പര്യാവസാനം. സ്കൂള്‍ ചെയര്‍മാനായി നിദാന് ആഷലും, ജനറല്‍ സെക്രട്ടറിയായി മിഹാദ് കെ. ബഷീറും, വൈസ് ചെയര്‍മാനായി ഹന്ന പര്‍വീണും, ജോ. സെക്രട്ടറിയായി അഷ്മില്‍ നൗഷാദിനെയും തിരഞ്ഞെടുക്കപ്പെട്ടു. 6 മണ്ഡലങ്ങളിലായി നടന്ന തെരെഞ്ഞെടുപ്പില്‍ പ്ലസ് വണ്‍ കൊമേഴ്സില്‍ നിന്നും ഹന്ന പര്‍വീണും പ്ലസ്വണ് ഹ്യുമാനിറ്റീസില്‍ നിന്നും അഷ്മില്‍ നൗഷാദും പ്ലസ്വണ് സയന്‍സില്‍ നിന്നും മിഹാദ് ബഷീറും പ്ലസ് ടു കൊമേഴ്സില്‍ നിന്നും നിദാനും പ്ലസ്ടു സയന്‍സില്‍ നിന്നും അലീന യാകോബും, പ്ലസ്ടു ഹ്യുമാനിറ്റീസില്‍ നിന്നും സുഹൈല്‍ എ. യും തിരഞ്ഞെടുക്കപ്പെട്ടു. സംവരണ മണ്ഡലമായ പ്ലസ് വണ്‍ കൊമേഴ്സില്‍ ഹന്ന പര്‍വീണും റന സല്‍സബീലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പ്ലസ്വണ് ഹ്യുമാനിറ്റീസില്‍ അഷ്മില്‍ നൗഷാദും അന്‍ഷാദും തമ്മിലായിരുന്നു പ്രധാന മത്സരം. പ്ലസ് വണ്‍ സയന്‍സില്‍ മിഹാദ് ബഷീര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ്ടു കൊമേഴ്സില്‍ ചെയര്‍മാനായി വിജയിച്ച നിദാന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച പ്ലസ് ടു സയന്‍സ് സംവരണ മണ്ഡലമായതില്‍ പ്രതിഷേധിച്ച് 17 വോട്ടുകള്‍ നോട്ടക്കും 5 വോട്ടുകള്‍ അസാധുവായും രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥിയായ തന്റെ വോട്ടുപോലും മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് നല്കി അമാന ഫിദ മാതൃകയായി. പ്ലസ് ടു ഹ്യുമാനിറ്റീസ് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ ഈ ബൂത്തില്‍ മറ്റു കള്ളവോട്ടുകള്‍ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. വിജയികള്‍ക്ക് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ജലീല്‍ പി. സത്യവാചകം ചൊല്ലിക്കൊടുത്തു. |
Archives
August 2023
Categories |