വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാർവ്വ ദേശിയ മനുഷ്യാവകാശദിനം ആചരിച്ചു. തുല്യത എന്ന ആശയം പ്രധാനം ചെയ്യുന്നതിനും , വിവേചനങ്ങൾക്കെതിരെയുള്ള മനോഭാവം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നതിനും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശത്തെ പറ്റി അവബോധം നൽകുന്നതിനുമായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കിടയിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ അബ്ദുൽജലീൽ നിർവഹിച്ചു.
0 Comments
മുട്ടിൽ: ഡബ്ലിയു. ഒ.വിഎച്ച്.എസ്.എസ്. മുട്ടിൽ ഹയർസെക്കൻഡറി വിഭാഗം സ്റ്റാർ ക്ലബ് അംഗങ്ങളെ അനുമോദിച്ചു. പ്രിൻസിപ്പാൾ അബ്ദുൽ ജലീൽ പി. പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളായ ദേവിക, ആയിഷ ഫർസിൻ, സ്വാലിഹ്, ദിൽന ഹാറൂൺ എന്നിവരായിരുന്നു അതിഥികൾ. വിവിധ യൂണിവേഴ്സിറ്റികളിൽ വ്യത്യസ്ത മേഖലയിൽ ഉന്നത അക്കാദമിക് നിലവാരം പുലർത്തുന്ന അതിഥികളുടെ വാക്കുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. സ്റ്റാഫ് സെക്രട്ടറി സുമയ്യ സി എച്ച് സ്വാഗതവും, ഫൈസൽ പി നന്ദിയും പറഞ്ഞു.
"ഹരിത ഗൃഹം" പദ്ധതിയിൽ ഉൾപ്പെടുത്തി എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നടുന്ന പദ്ധതി പ്രിൻസിപ്പൽ അബ്ദുൽ ജലീൽ സാർ ഉദ്ഘാടനം നിർവഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി ക്യാമ്പസിന് ചുറ്റം ചാമ്പക്ക, ബട്ടർ ഫ്രൂട്ട്, ചെറുനാരങ്ങ, മാവ് തുടങ്ങിയ വ്യത്യസ്തമായ എഴിനം തൈകളാണ് ക്യാമ്പസിൽ നട്ടുപിടിപ്പിച്ചത്..
മുട്ടിൽ: വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മുട്ടിൽ എൻഎസ്എസ് യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ വിദ്യാർഥികൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. നോട്ടുബുക്ക്, പേന, ഇൻസ്ട്രുമെൻ്റ് ബോക്സ്, വാട്ടർ ബോട്ടിൽ, റോളർ, ലാപ് ടോപ് ബാഗ് എന്നിവയടങ്ങിയതാണ് പഠനോപകരണ കിറ്റ്. പ്രിൻസിപ്പൽ അബ്ദുൽജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശിഹാബ് യു.എം, സ്കൗട്ട് മാസ്റ്റർ ഫൈസൽ കെ, വളണ്ടിയർ ലീഡർമാർ തുടങ്ങിയവർ സംസാരിച്ചു. ഡബ്ല്യു. ഒ.വി.എച്.എസ്.എസ്. മുട്ടില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിത ഗ്രാമമായ എടത്തറ വയല്‍ കോളനിയില്‍ ജെവപച്ചക്കറി കൃഷി ആരംഭിച്ചു. പച്ചമുളക്, തക്കാളി വഴുതന, കാബേജ്, കോളിഫ്ളവര്‍, ചീര, ചെറുപയര്‍ തുടങ്ങിയ വ്യത്യസ്ത ഇനം തെകളാണ് നട്ടത്. അന്യം നിന്നുപോകുന്ന കാര്‍ഷികമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശിഹാബ് യു എം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ആന്‍ഡ് ഗെഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ക്ലീനിങ് നടത്തി. വേസ്റ്റ്ബിന്‍ നിര്‍മ്മാണം, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു. അധ്യാപകരായ ശരീഫ കെ. പി., ഫെസല്‍ കെ., നുഹെസ് എ., ഷിഫാന ത്ത് കെ, എന്നിവരും എന്‍എസ്എസ് വളണ്ടിയര്‍മാരായ അന്‍ഷിദ്, ഡോണ, അഫിയ, അനീന എന്നിവരും സംസാരിച്ചു. |
Archives
August 2023
Categories |