മുട്ടിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് വളണ്ടിയർമാർക്കുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൽപ്പറ്റ ക്ലസ്റ്റർ പി.എ.സി അംഗം ശ്രീ.ഹരി എ ക്ലാസ് നേതൃത്വം നൽകി. എൻ.എസ്.എസിൻ്റെ ലക്ഷ്യം, ചരിത്രം, ഫിലോസഫി, 2021 വർഷത്തെ എൻ.എസ്.എസ് ആക്ഷൻ പ്ലാൻ തുടങ്ങി വ്യത്യസ്ത മേഖലകളെ ആസ്പദമാക്കിയുള്ളതായിരുന്നു ഓറിയൻ്റേഷൻ ക്ലാസ്. കൂടാതെ, പരിപാടിയിൽ, സാർവ്വ ദേശീയ മനുഷ്യാവകാശ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ജലീൽ പി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ യു.എം. ശിഹാബ്, സീനിയർ അസിസ്റ്റൻറ് ശ്രീമതി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.
0 Comments
വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാർവ്വ ദേശിയ മനുഷ്യാവകാശദിനം ആചരിച്ചു. തുല്യത എന്ന ആശയം പ്രധാനം ചെയ്യുന്നതിനും , വിവേചനങ്ങൾക്കെതിരെയുള്ള മനോഭാവം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നതിനും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശത്തെ പറ്റി അവബോധം നൽകുന്നതിനുമായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കിടയിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ അബ്ദുൽജലീൽ നിർവഹിച്ചു.
മുട്ടിൽ: ഡബ്ലിയു. ഒ.വിഎച്ച്.എസ്.എസ്. മുട്ടിൽ ഹയർസെക്കൻഡറി വിഭാഗം സ്റ്റാർ ക്ലബ് അംഗങ്ങളെ അനുമോദിച്ചു. പ്രിൻസിപ്പാൾ അബ്ദുൽ ജലീൽ പി. പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളായ ദേവിക, ആയിഷ ഫർസിൻ, സ്വാലിഹ്, ദിൽന ഹാറൂൺ എന്നിവരായിരുന്നു അതിഥികൾ. വിവിധ യൂണിവേഴ്സിറ്റികളിൽ വ്യത്യസ്ത മേഖലയിൽ ഉന്നത അക്കാദമിക് നിലവാരം പുലർത്തുന്ന അതിഥികളുടെ വാക്കുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. സ്റ്റാഫ് സെക്രട്ടറി സുമയ്യ സി എച്ച് സ്വാഗതവും, ഫൈസൽ പി നന്ദിയും പറഞ്ഞു.
"ഹരിത ഗൃഹം" പദ്ധതിയിൽ ഉൾപ്പെടുത്തി എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നടുന്ന പദ്ധതി പ്രിൻസിപ്പൽ അബ്ദുൽ ജലീൽ സാർ ഉദ്ഘാടനം നിർവഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി ക്യാമ്പസിന് ചുറ്റം ചാമ്പക്ക, ബട്ടർ ഫ്രൂട്ട്, ചെറുനാരങ്ങ, മാവ് തുടങ്ങിയ വ്യത്യസ്തമായ എഴിനം തൈകളാണ് ക്യാമ്പസിൽ നട്ടുപിടിപ്പിച്ചത്..
മുട്ടിൽ: വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മുട്ടിൽ എൻഎസ്എസ് യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ വിദ്യാർഥികൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. നോട്ടുബുക്ക്, പേന, ഇൻസ്ട്രുമെൻ്റ് ബോക്സ്, വാട്ടർ ബോട്ടിൽ, റോളർ, ലാപ് ടോപ് ബാഗ് എന്നിവയടങ്ങിയതാണ് പഠനോപകരണ കിറ്റ്. പ്രിൻസിപ്പൽ അബ്ദുൽജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശിഹാബ് യു.എം, സ്കൗട്ട് മാസ്റ്റർ ഫൈസൽ കെ, വളണ്ടിയർ ലീഡർമാർ തുടങ്ങിയവർ സംസാരിച്ചു. |
Archives
August 2023
Categories |